ഇടുക്കി: സര്‍ക്കാര്‍ ഇന്നു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഒരു മിനി ബജറ്റ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത് തങ്ങള്‍ക്ക് കൊടുക്കേണ്ടി വരില്ലെന്നുറപ്പുണ്ടായതു കൊണ്ട് അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് കെട്ടിവയ്ക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ജനങ്ങള്‍ക്കു മേല്‍ വന്‍ നികുതിഭാരം അടിച്ചേല്പിച്ചതാണ്. ആത്മാര്ഥതയുണ്ടായിരുന്നെങ്കില് ഈ ആനുകൂല്യങ്ങള്‍ അന്ന് പ്രഖ്യാപിക്കാമായിരുന്നു.
ഇപ്പോള്‍ നടത്തിയ ഈ പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പ് തട്ടിപ്പാണ്. അതുകൊണ്ടു തന്നെ ജനം യാതൊരു ഗൗരവവും ഇതിന് നല്‍കില്ലെന്നും ചെന്നിത്തല പറഞ്ഞു.